കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ആവശ്യമായി വരുന്ന നഴ്സുമ ാരെ ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരമായി നിയമിക്കുന്നതിൽനിന്ന് പിൻവാങ്ങാൻ അധികൃത ർ ആലോചിക്കുന്നതായി റിപ്പോർട്ട്.
സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് ക രാർ അടിസ്ഥാനത്തിൽ നിയമനമാണ് മന്ത്രാലയം പരിഗണിക്കുന്നത്. കരാർ നിയമനമായാൽ സേവ നാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്നതാണ് അധികൃതർ കാണുന്ന നേട്ടം.
വിദേശത്തുനിന്ന് എത്തുന്ന നഴ്സുമാരിൽ ഏറെയും നാലോ അഞ്ചോ വർഷത്തെ സേവനത്തിനുശേഷം കാനഡ, ആസ്ട്രേലിയ തുടങ്ങിയിടങ്ങളിലേക്ക് മാറിപ്പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നു.
കുവൈത്തിലെ സേവനം പരിശീലനകാലമായി പ്രയോജനപ്പെടുത്താനാണ് വിദേശി നഴ്സുമാർ ശ്രമിക്കുന്നതെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ജാബിർ ആശുപത്രി ഉൾപ്പെടെ അടുത്തിടെ തുറന്നതും ഇപ്പോൾ നിർമാണവും നവീകരണവും നടക്കുന്നതുമായ ആതുരാലയങ്ങളിലേക്ക് നിരവധി നഴ്സുമാരെ ആവശ്യമാണ്.
സബാഹ് ആശുപത്രി നവീകരണം ജൂലൈയിലും അദാൻ ആശുപത്രി വികസനം 2020 ഏപ്രിലിലും പൂർത്തിയാവും. ഇൻഷുറൻസ് ആശുപത്രിയും 2020ൽ പൂർത്തിയാവുമെന്നാണ് കരുതുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിരവധി ക്ലിനിക്കുകളും വരുന്നുണ്ട്. കുട്ടികൾക്ക് മാത്രമായുള്ള ആശുപത്രി, പകർച്ചവ്യാധി ചികിത്സക്കായുള്ള ആശുപത്രി തുടങ്ങി ആലോചനയിലുള്ള പദ്ധതികൾ ഏറെയാണ്. ഇവിടേക്ക് ഒഴിവു വരുന്ന ആയിരക്കണക്കിന് തസ്തികകളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നത്. ഹ്രസ്വകാല കരാർ നിയമനത്തിന് ഉൗന്നൽ നൽകിയുള്ള പുതിയ നയം തൊഴിലന്വേഷകർക്ക് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.