കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗൺസിൽ നേതാവ് മുഹമ്മദ് കോഡൂർ (59) അദാൻ ആശുപത്രിയിൽ നിര്യാതനായി. 36 വർഷമായി കുവൈത്തിലുള്ള അദ്ദേഹം കുവൈത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടന കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു.
KUWAഫഹാഹീൽ ദാറു തഅലീമിൽ ഖുർആൻ മദ്റസ സ്ഥാപകനും ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം കുവൈത്ത് ഇസ്ലാമിക് കൗൺസിൽ മജ്ലിസുൽ അഅലാ അംഗം കൂടിയായിരുന്നു.
ഭാര്യ: റുഖിയ. മക്കൾ: ജാസിയ, ജുനൈദ്, ഉവൈസ്, ഉസൈർ, ഷാനിബ. മരുമകൻ: ഷബീർ. സഹോദരങ്ങൾ: കുഞ്ഞീദു, സൈനുൽ ആബിദീൻ, ശിഹാബ്, മുജീബ്, ബിരിയുമ്മ, ഫാത്തിമ, ആസ്യ, ഉമ്മു കുൽസു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.