കുവൈത്ത് സിറ്റി: മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ ചെയർമാൻ ദഹര്‍ അൽ സുവായൻ ആവശ്യപ്പെട്ടു.
കടല്‍കൊള്ളക്കാരുടെ ആക്രമണങ്ങള്‍ വർധിച്ചതോടെ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ തൊഴിലാളികള്‍ തയാറാകുന്നില്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം മത്സ്യബന്ധന ബോട്ടില്‍ നിന്നും നാവിഗേഷന്‍ ഉപകരണങ്ങളും മത്സ്യങ്ങളും മോഷ്ടിച്ച കൊള്ളക്കാര്‍ മത്സ്യത്തൊഴിലാളിയെ തോക്ക് ഉപയോഗിച്ച് പരിക്കേൽപിച്ചതായി അദ്ദേഹം പറഞ്ഞു. കോസ്റ്റ് ഗാർഡ് ബോട്ടുകളുടെ സഹായത്തോടെയാണ് ബോട്ടുകള്‍ക്ക് തിരിച്ചെത്താനായത്. മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്‍ സുവായന്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.