കുവൈത്ത് സിറ്റി: കുവൈത്തിൽ ആഗസ്റ്റ് ഒന്നുമുതൽ സർക്കാർ ഒാഫിസുകളുടെ വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിക്കുമെന്ന് മാൻപവർ അതോറിറ്റി.
50 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ ഒാഫിസിൽ ഉണ്ടാകരുതെന്ന് കോവിഡ് കാല നിയന്ത്രണം അവസാനിപ്പിക്കുന്നതായി അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ വ്യക്തമാക്കി. ഇതനുസരിച്ച് വിവിധ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജീവനക്കാർക്ക് സർക്കുലർ അയച്ചുതുടങ്ങി.
ഗർഭിണികൾ, ഹൃദ്രോഗികൾ, വൃക്കരോഗികൾ, അർബുദ ബാധിതർ എന്നിവർക്ക് മാത്രമാണ് ഇളവ് അനുവദിക്കുക.മുഴുവൻ തൊഴിലാളികളും രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ ഒാഫിസിലെത്തി ജോലിയിൽ സജീവമാകണമെന്നും ആഗസ്റ്റ് ഒന്നുമുതൽ പഞ്ചിങ്ങോ മറ്റേതെങ്കിലും അംഗീകൃത സംവിധാനമോ ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തണമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.