ഒ.ഐ.സി.സി ഇഫ്താർ സംഗമത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ഇഫ്താർ സംഗമം അബ്ബാസിയ യുനൈറ്റഡ് സ്കൂളിൽ നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഹംദാനി റമദാൻ സന്ദേശം നൽകി. ചടങ്ങിൽ മയക്ക് മരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞ ജോയിന്റ് ട്രഷറർ റിഷി ജേക്കബ് ചൊല്ലി കൊടുത്തു.
ഫാ.ബിജു പാറക്കൽ, അസീസ് തിക്കോടി, ബെന്നി ഓർമ്മ, വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ബിനു ചേമ്പാലയം എന്നിവർ ആശംസകൾ അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്.പിള്ള സ്വാഗതവും സെക്രട്ടറി ജോയ് കരവാളൂർ നന്ദിയും പറഞ്ഞു. നാഷനൽ സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം, സുരേഷ് മാത്തൂർ, ജില്ല കമ്മിറ്റി നേതാക്കൾ, യൂത്ത് വിങ് പ്രവർത്തകർ , പോഷക സംഘടന പ്രതിനിധികൾ എന്നിവർ ഇഫ്താർ വിരുന്ന് ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.