കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധഭീതി പെട്രോളിയം വില ബാരലിന് 100 അമേര ിക്കൻ ഡോളറിൽ എത്തിച്ചേക്കുമെന്ന് വിദഗ്ധർ.
ബ്രെൻറ് ക്രൂഡോയിൽ വില സമീപഭാവിയ ിൽ 70 ഡോളറും അനിശ്ചിതാവസ്ഥ നീണ്ടുപോയാൽ 100 ഡോളർ വരെയും ഉയർന്നാൽ അതിശയിക്കേണ്ടെന്ന് ഹൊറൈസൺ സ്ട്രാറ്റജിക് സ്റ്റഡി സെൻറർ മേധാവി ഡോ. ഖാലിദ് ബുദായി പറഞ്ഞു. സംഘർഷം മൂർച്ഛിക്കുകയും ഇറാൻ ഹോർമുസ് കടലിടുക്കിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്താൽ വില കൂടും. മൊത്തം ഡിമാൻഡിെൻറ വലിയൊരു ഭാഗം എണ്ണ കൊണ്ടുപോവുന്ന ഹോർമുസ് രണ്ടുമാസത്തോളം അടക്കുന്നതോടെ വലിയ പ്രതിഫലനം സൃഷ്ടിക്കും. അങ്ങനെ സംഭവിച്ചാൽ, ചൈന, ഇന്ത്യ, മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയെയാണ് കാര്യമായി ബാധിക്കുക.
ഏഷ്യൻ വിപണി ജി.സി.സിയെ കാര്യമായി ആശ്രയിക്കുന്നതായും പ്രധാന വരുമാന മാർഗമെന്ന നിലയിൽ ഗൾഫ് രാജ്യങ്ങളും ഹോർമുസ് അടക്കപ്പെടുന്ന സാഹചര്യത്തെ ഗൗരവമായാണ് കാണുന്നതെന്നും മറ്റൊരു വിദഗ്ധനായ മുഹമ്മദ് അൽ ശത്തി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ അടുത്ത ആഴ്ച ചേരുന്ന ഒപെക് യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.