എണ്ണ വില സ്ഥിരത: ഒപെകി​െൻറ എല്ലാ നടപടികൾക്കും പിന്തുണയെന്ന്​ കുവൈത്ത്​

കുവൈത്ത്​ സിറ്റി: എണ്ണവില സ്ഥിരത കൈവരിക്കാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒപെക്​ സ്വീകരിക്കുന്ന ഏത്​ നടപടികൾക്കും കുവൈത്ത്​ പിന്തുണ പ്രഖ്യാപിച്ചു. ഉൽപാദനം നിയന്ത്രിച്ച്​ വിലയിടിവ്​ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കെതിരെ ചില അംഗരാജ്യങ്ങൾ നിലപാട്​ സ്വീകരിച്ച പശ്ചാത്തലത്തിലാണ്​ കുവൈത്ത്​ കൂട്ടായ്​മയുടെ ഏത്​ തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചത്​.

എണ്ണവില കുറയാതെ പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണ്​ കുവൈത്ത്​ ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങൾക്കും. എന്നാൽ ഇറാൻ, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ താൽപര്യപ്പെടുന്നില്ല. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ്​ ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.