കുവൈത്ത് സിറ്റി: മയക്കുമരുന്നുകളുമായി ഒരാൾ പിടിയിൽ. ഇയാളിൽ നിന്ന് ഏകദേശം 12 കിലോഗ്രാം മയക്കുമരുന്നും 30,000 കാപ്സ്യൂളുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഷാബു, മരിജുവാന എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പിടികൂടിയ വസ്തുക്കൾ കടത്തിനും ദുരുപയോഗത്തിനും വേണ്ടിയുള്ളതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
നിയമനടപടികൾ സ്വീകരിക്കുന്നതിന് പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് ലഹരികടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ പരിശോധനകൾ നടന്നുവരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും വിവരങ്ങൾ ലഭിക്കുന്നവർ എമർജൻസി ഫോണിലും (112) ഹോട്ട്ലൈനിലും (1884141) അറിയിക്കാനും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.