കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ സർഗോത്സവ് 2025 സാൽമിയ സുന്നി സെന്ററിൽ സംഘടിപ്പിച്ചു. കെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. സിറ്റി സോൺ ആർട്സ് വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുല്ല കാരാപ്ര അധ്യക്ഷത വഹിച്ചു. പി.എം. ഹനീഫ ജഹ്റ, കെ.കെ. അഷ്റഫ് (ഖിറാഅത്ത്) ശരീഫ്, അഷ്റഫ് (മാപ്പിളപ്പാട്ട്), കെ.പി. റഷീദ്, സിദ്ദിഖ് പൊന്നാനി (പ്രസംഗം), ജസീൽ വാവാട്, യഹ്യ ഖാൻ വാവാട്, സൈദലവി പട്ടാമ്പി (സാൽമിയ), റഫീഖ് ഇബ്രാഹിം, പി.എം. ഹനീഫ്, ഇക്ബാൽ ജഹ്റ (ക്വിസ്) എന്നിവർ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടി.
കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ, ജനറൽ സെക്രട്ടറി ബി.എം. ഇഖ്ബാൽ, സിറ്റി സോൺ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഷാദിയ, ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുറസാഖ്, കേന്ദ്ര നേതാക്കളായ സംസം റഷീദ്, ഹമീദ് മുൽക്കി, ജബ്ബാർ ഗുർപൂർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജമീൽ മുഹമ്മദ് ഖിറാഅത്ത് നടത്തി. ജബ്ബാർ ഗുർപൂർ, എ.പി. അബ്ദുൽ സലാം, ഹം സക്കുട്ടി, അജ്മൽ മാസ്റ്റർ, അബ്ദുൽ ഖാദിർ സഖാഫി, ഹാഫിള് ബദറുദ്ദീൻ എന്നിവർ വിധികർത്താക്കളായി. സിറ്റി ബ്രാഞ്ച് പ്രസിഡന്റ് ശറഫുദ്ദീൻ വള്ളി, ഇബ്രാഹിം നൗഫൽ, അബ്ദുല്ല വാവാട്, എം.കെ. ബഷീർ, മുനാസ് എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് റഈസ് സ്വാഗതവും സിറ്റി സോൺ വൈസ് പ്രസിഡന്റ് പി. ജാഫർ ഹവല്ലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.