കുവൈത്ത് സിറ്റി: സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. പൽപക് പ്രസിഡന്റ് പി.എൻ കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത്, രക്ഷാധികാരി ദിലി എന്നിവർ ആശംസകളർപ്പിച്ചു.
അബ്ദുറഹ്മാൻ തങ്ങൾ ഇഫ്താർ സന്ദേശം നൽകി. കഷ്ടപ്പെടുന്നവരോട് ഐക്യപ്പെടാനുള്ള പ്രചോദനവും ജീവിതത്തിൽ നല്ലപാഠങ്ങൾ ശീലമാക്കാനും മനുഷ്യബന്ധങ്ങളിൽ സ്നേഹവും കാരുണ്യവും കാണിക്കാനും, ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകരാകാനും വ്രതം വഴിയൊരുക്കുന്നെന്നും അദ്ദേഹം ഉണർത്തി. ഇഫ്താർ കമ്മിറ്റി കൺവീനർ സക്കീർ ഹുസൈൻ സ്വാഗതവും ട്രഷറർ പ്രേംരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.