കുവൈത്ത് സിറ്റി: പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ പ്രവാസി വെൽഫെയർ കുവൈത്ത് അപലപിച്ചു. അക്രമത്തിന് ഉത്തരവാദികളായവരെ അടിയന്തിരമായി കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നിരപരാധികളായ മനുഷ്യരെ ലക്ഷ്യമാക്കി നടത്തിയ ഈ ക്രൂരത മനുഷ്യമനസ്സിന്റെ അത്യന്തം നീചമായ പ്രവൃത്തിയാണ്.
അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് പ്രണാമം അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കുന്ന നടപടികൾ ഉടനടി ഉണ്ടാകണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.