കുവൈത്ത് സിറ്റി: പാകിസ്താൻ ആഭ്യന്തര മന്ത്രി റഷീദ് അഹ്മദ് കുവൈത്ത് സന്ദർശിച്ചു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി സബാഹ് അൽ സാലിം അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറ കത്ത് അദ്ദേഹം കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കൈമാറി.
രണ്ടു ദിവസത്തെ സന്ദർശനത്തിലാണ് പാക് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കുവൈത്തിലെത്തിയത്. പാകിസ്താൻ തൊഴിലാളികൾക്കുള്ള വിസ വിലക്ക് നീക്കുന്നത് ഉൾപ്പെടെ വിഷയങ്ങൾ ചർച്ചയായതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്ക് കുവൈത്ത് വിസ വിലക്ക് ഏർപ്പെടുത്തിയത്. സന്ദർശക വിസക്കും തൊഴിൽവിസക്കും നിയന്ത്രണം ബാധകമാണ്.
അനിവാര്യ ഘട്ടങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രത്യേകാനുമതിയോടെ മാത്രമേ ഇൗ രാജ്യക്കാർക്ക് വിസ അനുവദിക്കൂ. വിസ വിലക്ക് നീക്കുന്നത് സംബന്ധിച്ച് കുവൈത്തും പാകിസ്താനും കഴിഞ്ഞ വർഷം ചർച്ച പുനരാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.