കുവൈത്ത്സിറ്റി: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും നിയമലംഘനങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെടാൻ കുവൈത്ത് സർക്കാറിനോട് എം.പിമാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ 36 എം.പിമാർ ഇതുസംബന്ധിച്ച അഭ്യർഥന സമർപ്പിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര സമിതിയെ ഏൽപിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.