കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ളവരുടെ ഒളിമ്പിക്സിൽ (പാരലിമ്പിക്സ്) മികച്ച പ്രകടനം കാഴ്ചവെച്ച കുവൈത്തി താരങ്ങളെ ആദരിച്ചു. ടോക്യോ പാരലിമ്പിക്സിൽ 100 മീറ്റർ വീൽചെയർ ഒാട്ടത്തിൽ വെള്ളി നേടിയ അഹ്മദ് നഖ, ഷോട്ട്പുട്ടിൽ വെങ്കലം നേടിയ ഫൈസൽ സുറൂർ എന്നിവരെയും കുവൈത്തിനായി മത്സരിച്ച മറ്റു താരങ്ങളെയുമാണ് കായിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ക്ലബുകളുടെയും ഫെഡറേഷനുകളുടെയും സഹകരണത്തോടെ കുവൈത്തി കായികതാരങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
കഠിനപ്രയത്നത്തിലൂടെ അന്താരാഷ്ട്ര വേദിയിൽ കുവൈത്തിെൻറ അഭിമാനം ഉയർത്തിയ താരങ്ങൾ എല്ലാ അർഥത്തിലും ആദരവ് അർഹിക്കുന്നതായും പരിമിതികളെ വെല്ലുവിളിച്ച് നേട്ടം കൊയ്ത ഇൗ യുവാക്കൾ രാജ്യത്തിനാകെ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022ൽ പാരിസിൽ നടക്കുന്ന മേളയിൽ സ്വർണമാണ് ലക്ഷ്യമാക്കുന്നതെന്നും അതിനായി കഠിന പരിശീലനം ആരംഭിച്ചതായും അഹ്മദ് നഖ, ഫൈസൽ സുറൂർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.