പാ​ർ​ല​മെ​ന്റ് മ​ന്ദി​രം

പാർലമെന്റ് തെരഞ്ഞെടുപ്പ്: 15 സ്ഥാനാർഥികളെ അയോഗ്യരാക്കി

മത്സരിക്കുന്നവരുടെ എണ്ണം 356 ആയി കുറഞ്ഞു

കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് പത്രിക നൽകിയ 15 സ്ഥാനാർഥികളെ അയോഗ്യരാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനം. ക്രിമിനൽ, രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവരെയാണ് 'ഒഴിവാക്കുന്നത്'. തീരുമാനം ബന്ധപ്പെട്ട ഉദ്യോഗാർഥികളെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇത് വ്യക്തമാക്കി ചില സ്ഥാനാർഥികൾ രംഗത്തെത്തി. അയോഗ്യരാക്കിയ സ്ഥാനാർഥികളിൽ മുൻ ഇസ്‍ലാമിസ്റ്റ് എം.പിമാരായ നായിഫ് അൽ ദബ്ബൂസും അബ്ദുല്ല അൽ ബർഗാഷും ഉൾപ്പെടുന്നു. ഹാനി ഹുസൈൻ, മൂസിദ് അൽ ഖാരിഫ, അൻവർ അലി ഫിക്ർ, സായിദ് അൽ ഉതൈബി തുടങ്ങിയവരും അയോഗ്യരാക്കപ്പെട്ടു. സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ അയോഗ്യരാക്കിയ മന്ത്രാലയത്തിന്റെ നടപടിയെ ഖാരിഫ വിമർശിച്ചു. നടപടി തന്റെ ഭരണഘടനപരമായ അവകാശത്തിന്റെ ലംഘനമാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഖാരിഫ വ്യക്തമാക്കി. ഉതൈബിയും നടപടിയെ ചോദ്യംചെയ്ത് രംഗത്തെത്തി. വകുപ്പിന്റെ തീരുമാനത്തിനെതിരെ മറ്റുള്ളവരും പ്രതിഷേധം അറിയിച്ചു. അധികാരത്തിന്റെയും നിയമത്തിന്റെയും ദുരുപയോഗമാണ് വിലക്കൽ നടപടിയെന്ന് പലരും ചൂണ്ടിക്കാട്ടി. 15 പേർക്ക് വിലക്കിനു പുറമെ 11 പേർ മത്സരരംഗത്തുനിന്ന് പിന്മാറിയിട്ടുമുണ്ട്. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ എണ്ണം 356 ആയി കുറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം മറ്റു സ്ഥാനാർഥികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. നേരിട്ടുള്ള വോട്ട് അഭ്യർഥനക്കൊപ്പം ഇലക്ട്രോണിക്സ് മാധ്യമങ്ങളിലൂടെയും പ്രചാരണം നടക്കുന്നുണ്ട്.

പിരിച്ചുവിട്ട സഭയിലെ 40ലേറെ പേരും നിരവധി മുൻ എം.പിമാരും രംഗത്തുള്ളതിനാൽ മത്സരം കനക്കുമെന്നാണ് റിപ്പോർട്ട്. 50 അംഗ പാർലമെന്റിലേക്ക് അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 10 പേരെ വീതമാണ് തെരഞ്ഞെടുക്കുക. ഈമാസം 29നാണ് തെരഞ്ഞെടുപ്പ്. ഇതോടെ 22വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ അവസരമുണ്ട്. 

Tags:    
News Summary - Parliamentary Elections: 15 candidates disqualified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.