പാ​ർ​ട്ട് ടൈം ​ജോ​ലി: വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ഫീ​സ് നി​ശ്ച​യി​ച്ചു



കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​കാ​ര്യ​മേ​ഖ​ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യു​വാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ പു​റ​ത്തി​റ​ക്കി. പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യു​ന്ന​വ​ർ പാ​ർ​ട്ട് ടൈം ​വ​ർ​ക്ക് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ തൊ​ഴി​ലു​ട​മ​യി​ൽ നി​ന്ന് അം​ഗീ​കാ​രം നേ​ടി​യി​രി​ക്ക​ണം. കൂ​ടാ​തെ ക​രാ​ർ മേ​ഖ​ല ഒ​ഴി​കെ​യു​ള്ള ജോ​ലി സ​മ​യം നാ​ലു മ​ണി​ക്കൂ​റി​ൽ കൂ​ട​രു​ത്. പാ​ർ​ട്ട് ടൈം ​വ​ർ​ക്ക് പെ​ർ​മി​റ്റി​നു​ള്ള ഫീ​സ് പ്ര​തി​മാ​സം അ​ഞ്ച് ദി​നാ​ർ, മൂ​ന്നു മാ​സ​ത്തേ​ക്ക് 10 ദീ​നാ​ർ, ആ​റു മാ​സ​ത്തേ​ക്ക് 20 ദീ​നാ​ർ, വ​ർ​ഷം മു​ഴു​വ​നും 30 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന്റെ ‘അ​ശ​ൽ’ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് പാ​ർ​ട്ട് ടൈം ​വ​ർ​ക്ക് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി മെ​ച്ച​പ്പെ​ടു​ത്തു​ക, ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പാ​ർ​ട്ട് ടൈം ​ജോ​ലി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പാ​ർ​ട്ട് ടൈം ​ജോ​ലി അ​നു​വ​ദി​ക്കു​ന്ന​തോ​ടെ വി​ദേ​ശ​ത്തു​നി​ന്ന് പു​തി​യ റി​ക്രൂ​ട്ട്മെ​ന്റ് ഒ​ഴി​വാ​ക്കാ​നും, രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള പ്ര​വാ​സി​ക​ളെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം നി​ക​ത്താ​നും സാ​ധി​ക്കും. രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​വാ​ന്‍ പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ചെ​റു​കി​ട ക​മ്പ​നി​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​തി​യ തീ​രു​മാ​നം ആ​ശ്വാ​സ​മാ​കും. ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Tags:    
News Summary - Part-time work: Fee fixed for work permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.