കുവൈത്ത് സിറ്റി: പാലാ സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ (പാസ്കോസ്) കുവൈത്ത് ചാപ്റ്റർ ഓണാഘോഷം ‘ഓണോത്സവ്-2023’ സംഘടിപ്പിച്ചു. മഹബൂല കാലിക്കറ്റ് ലൈഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി, കുവൈത്തിലെ ഇന്ത്യ എംബസി സെക്കൻഡ് സെക്രട്ടറി അനന്ത അയ്യർ ഉദ്ഘാടനം ചെയ്തു. പാസ്കോസ് പ്രസിഡൻറ് ടോമി സിറിയക് അധ്യക്ഷത വഹിച്ചു.
ഓണത്തെ കുറിച്ചുള്ള ഐതിഹ്യമായ ‘വാമനാവതാരം’ വേദിയിൽ അവതരിപ്പിച്ച് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. പാസ്കോസ് സ്ഥാപക പ്രസിഡന്റ് മോഹൻ ജോർജ്, മുൻ പ്രസിഡന്റ് കിഷോർ സെബാസ്റ്റ്യൻ, ബീന ശശികൃഷ്ണൻ എന്നിവർ ഓണാശംസ നേർന്നു. ജനറൽ സെക്രട്ടറി ഷിബു ജോസ് സ്വാഗതവും വൈസ് പ്രസിഡൻറ് ജോർജ് ജോസഫ് നന്ദിയും പറഞ്ഞു.
ബാല സിനിമാതാരം മാസ്റ്റർ പ്രണവ് വിനു കുട്ടികളുമായി സ്നേഹസംവാദം നടത്തി. ഓണോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ റിനു ജോർജ്, സാംസ്കാരിക കൺവീനർ കമൽ രാധാകൃഷ്ണൻ, മുൻ പ്രസിഡൻറ് ബിനോയ്, ഏരിയ കൺവീനർമാരായ ജോബിൻസ്, ലിജോയ്, സിബി, സുനിൽ, ജോബി, വനിതാ പ്രതിനിധികളായ സ്മിതാ കമൽ, ഷൈനി ലിജോയ്, നീമാ അനീഷ്, സീമ ജോബി, റിൻസി ജോജി, ധന്യാ ജോർജുകുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. മുൻ പ്രസിഡന്റ് ലാൽജി ജോർജ്, ജോജി, ജോജോ, സഖറിയാസ് ജോസഫ്, തോമസ് മുണ്ടിയാനി എന്നിവർ മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.