വ​ഖ​ഫ് ബി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം -പി.​സി.​എ​ഫ് കു​വൈ​ത്ത്

വ​ഖ​ഫ് ബി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം -പി.​സി.​എ​ഫ് കു​വൈ​ത്ത്

കു​വൈ​റ്റ് സി​റ്റി: വ​ഖ​ഫ് ബി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നു പി.​സി.​എ​ഫ് കു​വൈ​ത്ത്. ഇ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള കു​ൽ​സി​ത ശ്ര​മ​മാ​ണ് ബി​ല്ലി​ന് പി​ന്നി​ല്‍. സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ബി​ല്ലാ​ണി​തെ​ന്നും പി.​സി.​എ​ഫ് കു​വൈ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ളെ ദു​ര്‍ബ​ല​പ്പെ​ടു​ത്താ​നും മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ക​ര​മാ​യ കീ​ഴ്‌​വ​ഴ​ക്കം സൃ​ഷ്ടി​ക്കാ​നു​മാ​ണ് ബി​ല്ലി​ന്റെ ഉ​ദ്ദേ​ശ്യം.

മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് അ​വ​രു​ടെ മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടാ​ക​ണം. അ​ത് നി​ഷേ​ധി​ക്കു​ന്ന സ​മീ​പ​നം സ​ർ​ക്കാ​ർ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു അ​തി​ന്റെ അ​വ​സാ​ന​ത്തെ തെ​ളി​വാ​ണ് ഈ ​ബി​ൽ . വ​ഖ​ഫ് ബോ​ര്‍ഡി​ല്‍ അ​മു​സ്‌​ലിം​ക​ളെ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത് മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്റെ മ​ത​പ​ര​മാ​യ സ്വ​യം​ഭ​ര​ണ​ത്തി​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്.

ഫാ​ഷി​സ്റ്റു ഭ​ര​ണ​കൂ​ട​ത്തി​ന്റെ നെ​റി​കേ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ര​ണം. അ​തി​നു എ​ല്ലാ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - PCF Kuwait opposes enactment of Waqf Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.