കുവൈത്ത് സിറ്റി: ദേശീയദിനത്തോടനുബന്ധിച്ച് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ‘പൊന്നാനി സംഗമം-2023’സംഘടിപ്പിച്ചു. ബലദിയ പാർക്കിൽ നടന്ന സംഗമം പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. യു.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. എം.വി. മുജീബ്, ആർ.വി. സിദ്ദീഖ്, മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു. സംഗമം കൺവീനർ നവാസ് ആർ.വി സ്വാഗതവും ജോയന്റ് കൺവീനർ സമീർ നന്ദിയും പറഞ്ഞു.
കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. ശേഷം നാലു മേഖലകൾ തമ്മിൽ നടന്ന വടംവലിയിൽ അബ്ബാസിയ്യ-ഫർവാനിയ സംയുക്ത മേഖല വിജയികളായി. ഫഹാഹീൽ മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരവിജയികൾക്ക് മേഖല കൺവീനർമാരായ ആബിദ് (സിറ്റി), നൗഷാദ് റുബി (ഫർവാനിയ), ഹാഷിം (ജലീബ്), അനൂപ് (ഫഹാഹീൽ), ജറീഷ് (ഹവല്ലി), എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സമ്മാനം നൽകി. റാഫിൾ കൂപ്പൺ നറുക്കെടുപ്പും നടന്നു.
മുഹമ്മദ് ഷാജി, ആർ.വി. സിദ്ദീഖ്, ജെറീഷ്, കെ. അഷ്റഫ്, കെ.കെ. ഷെരീഫ്, റാഫി, യൂസുഫ്, യു. അഷ്റഫ്, എം.വി. സുമേഷ്, എം.വി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.