ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വൈ​കാ​തെ വ​ർ​ധി​പ്പി​ച്ചേ​ക്കും. പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ർ​ധി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ട്രാ​ഫി​ക് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യ പ​ഠ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും കു​റ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.സു​ര​ക്ഷി​ത​മാ​യ റോ​ഡ് സം​സ്കാ​രം വ​ള​ർ​ത്ത​ലും അ​പ​ക​ട​ങ്ങ​ളു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും കു​റ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. ക​ന​ത്ത പി​ഴ ഒ​ഴി​വാ​ക്കാ​ൻ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ക, വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ഫോ​ൺ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും പാ​ലി​ക്കു​ന്ന​താ​യി പ​ല​രും സ​മ്മ​തി​ച്ചു.

Tags:    
News Summary - Penalty for traffic violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.