കുവൈത്ത് സിറ്റി: ഒാൺലൈൻ ക്ലാസുകളിലേക്ക് മാറേണ്ടിവന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാൻ ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി. ആളുകൾ ഒത്തുകൂടുന്നതിന് കടുത്ത നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ ശിൽപശാല നടത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അപേക്ഷ ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
ചില സ്വകാര്യ സ്കൂളുകളാണ് പരിശീലന പരിപാടി നടത്താൻ വിദ്യാഭ്യാസ വകുപ്പിെൻറ അനുമതി തേടിയത്. അവർ അപേക്ഷ ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും മാത്രമേ ശിൽപശാല നടത്താവൂ എന്ന് നിബന്ധനയുണ്ട്. ക്യാമ്പിന് ആരോഗ്യ വകുപ്പിെൻറ മേൽനോട്ടമുണ്ടാവും.
നേരിട്ടുള്ള ക്ലാസുകൾ എന്ന് തുടങ്ങാൻ കഴിയുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഒാൺലൈൻ വിദ്യാഭ്യാസത്തിെൻറ കാര്യക്ഷമതയെ പറ്റി വിവിധ തലങ്ങളിൽ ചർച്ച നടക്കുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനവും മറ്റു മാർഗനിർദേശങ്ങളും നൽകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഡിജിറ്റൽ ക്ലാസുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.