കാ​ലി രോ​ഗം: ബ്ര​സീ​ലി​ൽ​നി​ന്ന് ട​ൺ ക​ണ​ക്കി​ന് മാം​സ​മെ​ത്തി​ച്ച​തി​ൽ ദു​രൂ​ഹ​ത

കുവൈത്ത് സിറ്റി: അധികൃതരുടെ കണ്ണുവെട്ടിച്ച് 13 കണ്ടെയ്നറുകളിൽ വിദേശമദ്യം കടത്തിയ വിഷയം കെട്ടടങ്ങുന്നതിന് മുമ്പ് ശുവൈഖ് തുറമുഖത്തുനിന്ന് അനധികൃത ഇറക്കുമതി വാർത്ത വീണ്ടും. 
കാലി രോഗം കണ്ടെത്തിയതിനെ തുടർന്ന് മാംസ ഇറക്കുമതി നിർത്തിവെച്ച ബ്രസീലിൽനിന്ന് ടൺ കണക്കിന് മാംസം കുവൈത്തിലെത്തിയെന്നാണ് പുതിയ വാർത്ത. കാലഹരണപ്പെട്ട് ഉപയോഗ ശൂന്യമായ 13,239 കിലോ മാട്ടിറച്ചിയാണ് ശുവൈഖ് തുറമുഖം വഴി രാജ്യത്തെ വിപണിയിലെത്തിയത്. 626 കാർട്ടൂണുകളിലായി കണ്ടെയ്നറിലെത്തിച്ച ഉൽപന്നം പരിശോധന കൂടാതെ എങ്ങനെ പുറത്തെത്തിച്ചുവെന്നതിലാണ് ദുരൂഹത.  വ്യാപക ആരോപണം ഉയർന്നതിനെ തുടർന്ന് മുൻ ഭക്ഷ്യ ഇറക്കുമതി വകുപ്പ് മേധാവി അൽ ഹുമൈദി അൽ മുതൈരിയെയും ആറ് ഉദ്യോഗസ്ഥന്മാരെയും സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് ശേഷവും വിലക്കപ്പെട്ട ഭക്ഷ്യയുൽപന്നങ്ങൾ ആരുടെ ഒത്താശയോടെയാണ് കടത്തിയതെന്ന അന്വേഷണത്തിലാണ് അധികൃതർ. ആടുമാടുകളിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ബ്രസീൽ ഉൾപ്പെടെ ചില രാജ്യങ്ങളിൽനിന്ന് മാംസം ഇറക്കുമതി നിർത്തിവെച്ചിട്ട് മാസങ്ങളായി. 
നിയമപ്രകാരം രോഗ മുക്തമാണെന്ന സർട്ടിഫിക്കറ്റ് ഉണ്ടായാൽ മാത്രമേ ഇറക്കുമതി പുനഃസ്ഥാപിക്കൂ.
 
Tags:    
News Summary - pet, deaseas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.