പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പൊ​തു​സ​മ്മേ​ള​നം ഇ​ന്ന്

ഹ​മീ​ദ് വാ​ണി​യ​മ്പ​ല​ത്തെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പൊ​തു​സ​മ്മേ​ള​നം ഇ​ന്ന്

​കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പൊ​തു​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച. സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ൽ വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ​​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കും.

കു​വൈ​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​റി​യി​ച്ചു.കു​വൈ​ത്തി​ലെ​ത്തി​യ ഹ​മീ​ദ് വാ​ണി​യ​മ്പ​ല​ത്തി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ലാ​യി​ക്ക് അ​ഹ്മ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, രാ​ജേ​ഷ് മാ​ത്യു, നാ​സ​ർ മ​ട​പ്പ​ള്ളി, വാ​ഹി​ദ് മാ​ഷ്, നി​സാ​ർ മ​ർ​ജാ​ൻ എ​ന്നി​വ​ർ സ്വീ​ക​രി​ക്കാ​നെ​ത്തി.

Tags:    
News Summary - pravasi welfare kuwait public conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.