കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെെട്ടങ്കിലും ജാഗ്രത കൈവെടിയാനായില്ലെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.
ശൈഖ് ജാബിർ കൾചറൽ സെൻററിൽ 'കോവിഡാനന്തര കുവൈത്ത്' വിഷയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡുമായി ബന്ധപ്പെട്ട ആഗോള സൂചികകളിൽ കുവൈത്ത് മെച്ചപ്പെട്ടതായി കാണിക്കുന്നു.
ആരോഗ്യപ്രവർത്തകരുടെയും മറ്റു കോവിഡ് മുന്നണിപ്പോരാളികളുടെയും പരിശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മികച്ചതായിരുന്നു. അതേസമയം, രാജ്യം ഇനിയും പൂർണമായി കോവിഡ് മുക്തമായിട്ടില്ല.
വിവിധ രാജ്യങ്ങളിൽ വൈറസ് വകഭേദങ്ങളുടെ വ്യാപനം സംഭവിക്കുന്നു. അതീവ ജാഗ്രതയോടെ കുറച്ചുകാലംകൂടി സഹകരിച്ചാൽ നമുക്ക് മഹാമാരിയെ കീഴടക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയും.
പ്രതിരോധ കുത്തിവെപ്പ് ദൗത്യം നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്.
അതിെൻറകൂടി ഫലമാണ് ഇപ്പോൾ കാണുന്ന മെച്ചപ്പെട്ട സ്ഥിതി എന്നാണ് വിലയിരുത്തൽ. കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാത്തവരോ വാക്സിൻ സ്വീകരിക്കാൻ എത്താത്തവരോ ഉണ്ടെങ്കിൽ എത്രയും വേഗം മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.