ലു​ലു ഗ്രാ​ൻ​ഡ് പ്രൊ​മോ​ഷ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ‘ലു​ലു ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഷോ​പ്പി​ങ് പ്ര​മോ​ഷ​ന്‍റെ’ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ എ​ല്ലാ ഔ​ട് ലെ​റ്റു​ക​ളി​ലു​മാ​യി 2023 ഒ​ക്ടോ​ബ​ർ 25 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ന​ട​ന്ന പ്ര​മോ​ഷ​നി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഓ​രോ അ​ഞ്ചു ദീ​നാ​ർ വി​ല​യു​ള്ള പ​ർ​ച്ചേ​സി​നും സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു.


'ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഷോ​പ്പി​ങ്' പ്ര​മോ​ഷ​നി​ൽ 10 വി​ജ​യി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ സൗ​ജ​ന്യ​മാ​യി 1,500 ദീ​നാ​ർ വി​ല​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാം. 100 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 100 ദീ​നാ​ർ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു. 110 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് മൊ​ത്തം 25,000 ദീ​നാ​റി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.

അ​ൽ​റാ​യി ഔ​ട് ലെ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഉ​ന്ന​ത മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Prizes were distributed to Lulu Grand Promotion winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.