കുവൈത്ത് സിറ്റി: ഗൾഫ് തർക്കം പരിഹരിക്കപ്പെട്ടതോടെ പുനരുജ്ജീവന പ്രതീക്ഷയിൽ ജി.സി.സി റെയിൽ പദ്ധതി. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പദ്ധതി. ഒാരോ രാജ്യങ്ങളും സ്വന്തം ഭാഗത്തെ ഭാഗം പൂർത്തിയാക്കുകയും തുടർന്ന് പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യവും വികസന രംഗത്ത് കുതിപ്പിന് വഴിവെക്കുന്നതുമാവും.
വിവിധ കാരണങ്ങളാൽ പദ്ധതി മന്ദീഭവിച്ച് കിടക്കുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനം സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുണ്ടായ തർക്കം തന്നെയായിരുന്നു. റെയിൽ കടന്നുപോവുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയതും ഗൾഫ് രാജ്യങ്ങളുടെ മുഖ്യവരുമാനമായ പെട്രോളിയത്തിെൻറ വില കൂപ്പുകുത്തിയത് ഇൗ രാജ്യങ്ങളുടെ ബജറ്റിനെ ബാധിച്ചതും റെയിൽ പദ്ധതിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾക്ക് ശേഷിയുണ്ട്.
ചെലവ് ചുരുക്കലിെൻറ പാതയിലാണ് ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഉള്ളത്. എന്നാലും ജി.സി.സി റെയിൽ എന്ന നേരത്തെ പ്രഖ്യാപിക്കപ്പെട്ട സ്വപ്ന പദ്ധതി മുന്നോട്ടുകൊണ്ടുപോവാൻ ഗൾഫ് രാജ്യങ്ങൾ വഴികാണുകതന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിെൻറ മുഖച്ഛായതന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതാണ് നിർദിഷ്ട ജി.സി.സി െറയിൽവേ പദ്ധതി.
25 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അകലം ഒന്നുകൂടി കുറയും. പദ്ധതി യാഥാർഥ്യമാവുന്നത് അംഗരാജ്യങ്ങൾക്കിടയിലെ യാത്രാ, ചരക്ക് നീക്കത്തിന് ഏറെ എളുപ്പമാവുമെന്നും ഇതുവഴി ജി.സി.സി തലത്തിൽ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2177 കി.മീ ദൈർഘ്യമുള്ള ട്രാക്കിലൂടെ യാത്രാ ട്രെയിനുകൾക്കൊപ്പം ചരക്കുവണ്ടികളും കൂകിപ്പായും. ഇത് വാണിജ്യ മേഖലയിലും ഉണർവിന് കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.