കുവൈത്ത് സിറ്റി: അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി വിരലടയാളം ഉൾപ്പെടുത്തിയ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഫെബ്രുവരി 11 മുതലാണ് സ്കൂളുകളിൽ ഹാജർ രേഖപ്പെടുത്തുന്നതിന് ഈ സംവിധാനം ആരംഭിച്ചത്.
വിരലടയാളം നടപ്പാക്കുന്നതിനെതിരെ ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യമായ ഭാരം സൃഷ്ടിക്കാന്‍ മാത്രമേ പുതിയ നീക്കം സഹായകരമാവുകയുള്ളുവെന്നും ഓഫിസ് ജീവനക്കാരുടെ ജോലിയില്‍ നിന്നും വ്യത്യസ്തമാണ് അധ്യാപന ജോലിയെന്നും അധ്യാപകര്‍ വ്യക്തമാക്കി.
എന്നാല്‍, സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ ഫിംഗർപ്രിന്റ് സംവിധാനം നടപ്പിലാക്കിയതെന്നും ഇതില്‍നിന്ന് ഏതെങ്കിലും സർക്കാർ ഏജൻസിയെ ഒഴിവാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്കൂളുകളില്‍ സ്ഥാപിക്കുന്ന വിരലടയാള ഉപകരണങ്ങൾ സിവില്‍ സർവിസ് ബ്യൂറോയുടെ സാങ്കേതിക സംവിധാനവുമായും ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.