കുവൈത്ത് സിറ്റി: കുവൈത്തും ഖത്തറും വിവിധ ധാരണപത്രങ്ങളിൽ ഒപ്പിട്ടു. ഒാൺലൈനായി നടത്തിയ കുവൈത്തി, ഖത്തരി ഹയർ കോഒാപറേഷൻ കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായത്. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അസ്സബാഹും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ താനിയുമാണ് ധാരണപത്രങ്ങളിൽ ഒപ്പിട്ടത്.
കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട കുവൈത്ത് പൗരന്മാർക്ക് ആതിഥേയത്വം നൽകിയതിനും അവരെ കുവൈത്തിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചതിനും ഖത്തർ അധികൃതർക്ക് ഡോ. അഹ്മദ് നാസർ അസ്സബാഹ് നന്ദി അറിയിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപം, സേവനങ്ങളും ഭരണവികസനവും, ഇസ്ലാമിക കാര്യം, കാർഷിക മേഖല തുടങ്ങിയവയിലാണ് സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.