കുവൈത്ത് സിറ്റി: ആഭ്യന്തരമന്ത്രി അമിത് ഷാ, ഭരണഘടന ശിൽപ്പി ബി.ആർ. അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ബി.ജെ.പി എം.പിമാർ കൈയേറ്റം ചെയ്ത നടപടിയിൽ ഒ.ഐ.സി.സി കുവൈത്ത് പ്രതിഷേധം രേഖപ്പെടുത്തി. അമിത് ഷാക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്, ലോക്സഭ അധ്യക്ഷ ഡയസിൽ കയറിയടക്കം പ്രതിഷേധിച്ചിരുന്നു.
ഭരണഘടന ശിൽപ്പി ബി.ആർ. അംബേദ്ക്കറെ അപമാനിച്ചതിന് അമിത്ഷാ രാജി വെക്കണമെന്ന് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ജനറൽ സെക്രട്ടറി ബി.സ്.പിള്ളയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.