കുവൈത്ത് സിറ്റി: യു.എ.ഇയിൽ നടന്ന ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (ജി.ആർ.ടി.ഇ.സി) കുവൈത്ത് പങ്കെടുത്തു. കുവൈത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ വേദി സഹായിക്കുമെന്ന് കുവൈത്ത് സംഘം അഭിപ്രായപ്പെട്ടു.
ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ആഗോള കണക്ടിവിറ്റിയും സജ്ജമാക്കുകയെന്ന കോൺഫറൻസ് തീം അതിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതായി കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ പറഞ്ഞു. ഗതാഗത, റെയിൽവേ മേഖലകളിലെ അനുഭവങ്ങൾ മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.
40ലധികം രാജ്യങ്ങളിൽ നിന്നുള്ള 300 സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.അതിനിടെ, റെയിൽവേ മേഖലയിലെ സഹകരണം ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി യു.എ.ഇ ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ അൽ മസ്റൂയിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.