കുവൈത്ത് സിറ്റി: കുവൈത്ത് കാലാവസ്ഥ നിരീക്ഷണം ശരിവെച്ച് ബുധനാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ഇടവിട്ടുള്ള മഴയിൽ ചില ഭാഗത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാക്കിയതൊഴിച്ചാൽ അത്യാഹിതങ്ങളൊന്നുമുണ്ടായില്ല.ചിലയിടത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നല്ല മഴയാണ് പെയ്തതെങ്കിലും അധികൃതർ മുന്നൊരുക്കം നടത്തിയതിനാൽ അത്യാഹിതങ്ങളുണ്ടായില്ല.
വെള്ളക്കെട്ടിൽ കുടുങ്ങി അടിയന്തര സഹായം ആവശ്യപ്പെട്ടവരെ അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചു. ഒാടകളിലെ നീരൊഴുക്ക് ഉറപ്പുവരുത്താൻ അധികൃതർ നേരേത്ത സ്വീകരിച്ച നടപടികളാണ് ഗുരുതരാവസ്ഥ ഒഴിവാക്കിയത്. ഒാടകൾ വൃത്തിയാക്കിയും വെള്ളം വലിച്ചെടുക്കാൻ സംവിധാനം ഒരുക്കിയും ഗതാഗതം വഴിതിരിച്ചുവിട്ടും അധികൃതർ അവസരത്തിനൊത്തുയർന്നു.അസ്ഥിര കാലാവസ്ഥയിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും റോഡിലെ വെള്ളക്കെട്ടിനെ നിസ്സാരമായി കണ്ട് വാഹനങ്ങൾ മുന്നോട്ട് എടുക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.