റാ​ന്നി പ്ര​വാ​സി സം​ഘം ഓ​ണാ​ഘോ​ഷം അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

റാ​ന്നി പ്ര​വാ​സി സം​ഘം ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് റാ​ന്നി പ്ര​വാ​സി സം​ഘ​ത്തി​ന്റെ ഓ​ണം പൂ​വി​ളി -2023 വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷം മു​ഖ്യ അ​തി​ഥി​യും ര​ക്ഷാ​ധി​കാ​രി​യു​മാ​യ റാ​ന്നി എം.​എ​ൽ.​എ അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജി​ജി ചാ​ലു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​നു ക​ണ്ണാ​ടി​ക്ക​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ​ക്ക് ട്ര​ഷ​റ​ർ അ​നീ​ഷ് ചെ​റു​ക​ര മെ​മ​ന്റോ ന​ൽ​കി. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ റോ​യ് കൈ​ത​വ​ന, റോ​യ് വ​ർ​ഗീ​സ്, സി.​എം ഫി​ലി​പ്പ്, മെ​മ്പ​ർ എ​ൽ​ബി​നും ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി ആ​ദ​രി​ച്ചു.

Tags:    
News Summary - Ranni Pravasi Sangham Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.