കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കുവൈത്തിൽ വീണ്ടും ഭാഗിക കർഫ്യൂവോ ലോക്ഡൗണോ ഏർപ്പെടുത്തുന്നത് സാമ്പത്തിക നില തകർക്കുമെന്ന് വിലയിരുത്തൽ.സാമ്പത്തിക വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് സർക്കാറിന് മുന്നറിയിപ്പ് നൽകി. നേരത്തേയുള്ള കർഫ്യൂവിെൻറയും ലോക്ഡൗണിെൻറയും ആഘാതത്തിൽനിന്ന് ഇനിയും വിവിധ മേഖലകൾ കരകയറിയിട്ടില്ല. ചെലവ് മറികടക്കാനും വായ്പ തിരിച്ചടവിനുമായി വിവിധ വ്യവസായ, സേവന മേഖലകൾ പാടുപെടുകയാണ്. ഇനിയൊരു കർഫ്യൂ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അന്ത്യം കുറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
56 ശതമാനം തദ്ദേശീയ കമ്പനികൾക്ക് സ്ഥിരം ചെലവ് വഹിക്കാനോ രണ്ടുമാസം കൂടി ഭാഗിക കർഫ്യൂ താങ്ങാനോ കഴിയില്ലെന്ന് പഠന റിപ്പോർട്ടുണ്ട്. ലോക്ഡൗണിൽ ജോലിയും വരുമാനവും ഇല്ലാതായി നിരവധി പേരാണ് ദുരിതത്തിലായിരുന്നത്.സന്നദ്ധ സംഘടനകളും സർക്കാർ സംവിധാനവും ഭക്ഷണ വിതരണം നടത്തിയതുകൊണ്ടാണ് പട്ടിണിമരണം ഇല്ലാതെ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.