‘ഹ​ലാ കു​വൈ​ത്ത്​’ സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'ഹ​ലാ കു​വൈ​ത്ത്​' സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: പ്ര​തീ​ക്ഷ മ്യൂ​സി​ക്ക​ൽ വേ​ൾ​ഡ് കു​വൈ​ത്ത്​ ഒ​രു​ക്കി​യ സം​ഗീ​ത ആ​ൽ​ബം 'ഹ​ലാ കു​വൈ​ത്ത്​' സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ആ​യ സി​റാ​ജ് ക​ട​യ്ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളാ​യ സി​തോ​ജ്, ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​ത്ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 25ഓ​ളം മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കി​യ​താ​ണ്​ ആ​ൽ​ബം. വി.​എ​ൽ. അ​നീ​ഷ്​​കു​മാ​ർ ആ​ണ്​ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച​ത്.

കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സം​ഗീ​ത ആ​ൽ​ബം സം​വി​ധാ​നം ചെ​യ്ത​ത് മ​നോ​ജ് കോ​ന്നി​യും ര​മേ​ശ്‌ ച​ന്ദ്ര​നും ചേ​ർ​ന്നാ​ണ്. ഗാ​നം ആ​ല​പി​ച്ച​ത് ഖാ​ലി​ദ്. ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ജോ​സ് ബാ​പ്പ​യ്യ. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് മ​ണി​മ​ല, ശ്യാ​മ, സി​ന്ധു​മോ​ൾ എ​ന്നി​വ​രാ​ണ്.

Tags:    
News Summary - Release of the album 'Hala Kuwait'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.