ഇ​ന്ധ​ന​വി​ല വ​ർ​ധ​ന; വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രും

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രാ​നി​ട​യാ​ക്കു​മെ​ന്ന്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​ത്തി​പ്പ്​ ചെ​ല​വ്​ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ത്തു​ക​യ​ല്ലാ​തെ വ​ഴി​യി​ല്ല. വ്യോ​മ​യാ​ന മേ​ഖ​ല​യെ​ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്​ ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ക​യ​റ്റം.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി ​ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച മേ​ഖ​ല​യി​ൽ ഒ​ന്നാ​ണി​ത്. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി പ​തി​യെ ഉ​ണ​ർ​വ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷം ഏ​താ​ണ്ടെ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളും വ​ൻ ന​ഷ്​​ടം നേ​രി​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​​ന്റെ അ​വ​സാ​ന പാ​ദ​ത്തി​ലും ഈ ​വ​ർ​ഷ​വും ധാ​രാ​ളം ക​മ്പ​നി​ക​ൾ ലാ​ഭ​ത്തി​ലെ​ത്തി. ​കോ​വി​ഡ്​ ഭീ​ഷ​ണി പൂ​ർ​ണ​മാ​യും നീ​ങ്ങി​യെ​ന്ന്​ പ​റ​യാ​നാ​കി​ല്ല. ചി​ല രാ​ജ്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ആ​ളു​ക​ൾ ഭ​യ​മി​ല്ലാ​തെ പ​ഴ​യ​പോ​ലെ സ​ജീ​വ​മാ​യി യാ​ത്ര ചെ​യ്യു​ന്ന നി​ല കൈ​വ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി വി​ല്ലി വാ​ൽ​ഷ്​ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ടി​ക്ക​റ്റ്​ നി​ര​ക്ക്​ ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ൽ​പം കു​റ​ഞ്ഞി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ നി​ര​ക്ക്​ അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ത്തും. കു​വൈ​ത്തി​ൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മ്പ​ത്​ ദി​വ​സം അ​വ​ധി ല​ഭി​ക്കാ​നി​ട​യു​ണ്ട്. ഈ ​ഘ​ട്ട​ത്തി​ലും കു​വൈ​ത്ത്​ കു​ടും​ബ​സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങി​യാ​ലും വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ത്തും.

Tags:    
News Summary - Rising fuel prices; Air fares will go up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.