കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല ക്രിക്കറ്റ് ടീമായ റോയൽ സ്ട്രൈക്കേഴ്സ് ടീം അംഗങ്ങളുടെ കുടുംബസംഗമവും ഡിസ്ട്രിക്ട് ലീഗ് സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായതിന്റെ ആഘോഷവും സംഘടിപ്പിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു. റോയൽ സ്ട്രൈക്കേഴ്സ് ടീം പ്രസിഡന്റ് ദീപക് അലക്സ് പണിക്കർ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ കെ.പി. പ്രശാന്ത്, എബ്രഹാം ജോൺ, ടീം അംഗം മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. കോശി, ദിലീപ്, രാഹുൽ, ദിനേശ് എന്നിവർ നേതൃത്വം നൽകി. കെ.കെ.ഡി.എൽ സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ തൃശൂർ ലയൺസിനെയും ഫൈനലിൽ കാസർകോട് ജില്ല ക്രിക്കറ്റ് ടീമിനെയും പരാജയപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാം തവണയും റോയൽ സ്ട്രൈക്കേഴ്സ് വിജയികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.