സാരഥി കുവൈത്ത് ഓണം, ശ്രീനാരായണഗുരു ജയന്തി ആഘോഷം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മാവേലിയും ചെണ്ടമേളവും അത്തച്ചമയവും താലപ്പൊലിയുമായി സാരഥി കുവൈത്ത് ഓണം, ശ്രീ നാരായണഗുരു ജയന്തി ആഘോഷം. ഖൈത്താൻ കാർമൽ സ്കൂളിൽ ആഘോഷം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. സാരഥി കുവൈത്തിന്റെ പ്രാദേശിക സമിതികൾ അവതരിപ്പിച്ച കലാപരിപാടികൾ, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, കൊയ്ത്തുപാട്ട്, കൈകൊട്ടിക്കളി, കേരളനടനം, വഞ്ചിപ്പാട്ട്, നാടൻപാട്ട്, ഗുരുഭക്തിഗാനം, ഗുരു ഭജനാമൃതം, ചണ്ഡാലഭിക്ഷുകി നാടകാവിഷ്കാരം, സെമി ക്ലാസിക്കൽ ഡാൻസ്, സൂഫി ഡാൻസ്, ഫ്യൂഷൻ ഡാൻസ്, വയലിൻ ഗിറ്റാർ ഫ്യൂഷൻ എന്നിവ അരങ്ങിലെത്തി. ചന്ദ്രയാൻ-3 മാതൃക, ഓണപ്പൂക്കളം എന്നിവ ശ്രദ്ധ പിടിച്ചുപറ്റി.ഗുരുധർമപ്രചാരക ആശ പ്രദീപിന്റെ (ഗുരുനാരായണ സേവാ നികേതൻ, കോട്ടയം) ‘പലമത സാരവുമേകം’ എന്ന ഗുരുദർശനത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നടന്നു.
ഗുരുദർശന വേദി നേതൃത്വത്തിൽ ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും ഒരുക്കി. ഓണസദ്യയിൽ ആയിരത്തിലധികം പേർ പങ്കുചേർന്നു.
സാരഥി പ്രസിഡന്റ് കെ.ആർ. അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, രക്ഷാധികാരി സുരേഷ് കൊച്ചത്, ട്രസ്റ്റ് ചെയർമാൻ എൻ.എസ്. ജയകുമാർ, വനിത വേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എം.പി. ജിതേഷ് സ്വാഗതവും ട്രഷറർ ദിനു കമാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.