കുവൈത്ത് സിറ്റി: അക്രമരാഷ്ട്രീയത്തിനു മുന്നിൽ ധീരരക്തസാക്ഷിത്വം വരിച്ച കാസർകോട് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഒ.ഐ.സിസി കുവൈത്ത് കാസർകോട് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഒ.ഐ.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ജയേഷ് ഓണശേരി അധ്യക്ഷത വഹിച്ചു. ഓൺലൈൻ വഴി യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം പറഞ്ഞു. നാഷനൽ ആക്ടിങ് പ്രസിഡൻറ് എബി വാരിക്കാട്, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, നാഷനൽ കമ്മിറ്റി മെംബർ രാമകൃഷ്ണൻ കള്ളാർ, യൂത്ത് കോൺഗ്രസ് കുവൈത്ത് പ്രസിഡൻറ് ജോബിൻ ജോസ്, വിവിധ ജില്ല കമ്മിറ്റി നേതാക്കളായ ബത്താർ വൈക്കം, സൈമൺ കൊട്ടാരക്കര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ല കമ്മിറ്റി ഭാരവാഹികളായ അനിൽ ചീമേനി, മനോജ് വാഴക്കോടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കുവൈത്തിൽ മരണപ്പെട്ട ഒ.ഐ.സി.സി പ്രവർത്തകൻ വിജു മൂത്തലിെൻറ വിയോഗത്തിൽ അനുശോചിച്ചു. ജില്ല ജോയൻറ് ട്രഷറർ സുമേഷ് രാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.