കുവൈത്ത് സിറ്റി: ഹവല്ലി മേഖലയിൽ നടത്തിയ സുരക്ഷ പരിശോധനയിൽ 35 നിയമലംഘകർ പിടിയിലായി. താമസ നിയമലംഘകരും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയവരും മയക്കുമരുന്ന് കൈവശം വെച്ചവരും അറസ്റ്റിലായിട്ടുണ്ട്. 170ഒാളം വരുന്ന പ്രത്യേക ടീം ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ നേതൃത്വത്തിൽ റോഡുകളുടെ പ്രവേശന കവാടങ്ങളിൽ ചെക്ക്പോയൻറുകൾ തീർത്ത് രേഖകൾ പരിശോധിച്ചു.
ഒരാഴ്ചയിലേറെയായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടക്കുന്നു. ഒരിടവേളക്ക് ശേഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.