കുവൈത്ത്സിറ്റി: രാജ്യത്തെ വിവിധ പള്ളികളിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന നടന്നു. രാവിലെ 10.30നായിരുന്നു പ്രാർഥന. മഴക്കുവേണ്ടിയുള്ള നമസ്കാരത്തിന് ശേഷം ഇമാം പ്രഭാഷണം നടത്തി. തുടർന്ന് ഇമാമും മറ്റുള്ളവരും രാജ്യത്തെ മഴ കൊണ്ട് അനുഗ്രഹിക്കാൻ ദൈവത്തോട് പ്രാർഥിച്ചു. വിവിധ ഗവർണറേറ്റിലെ 100 ലേറെ പള്ളികളില്‍ നമസ്കാരം നടന്നു. വിശ്വാസികൾ ദൈവത്തോട് കൂടുതൽ അടുക്കണമെന്നും മഴക്കുവേണ്ടി ദൈവത്തോട് പ്രാ൪ഥന നടത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു.
രാജ്യത്ത് ശൈത്യകാലത്ത് ഉണ്ടാകാറുള്ള മഴ ഇത്തവണ അനുഭവപ്പെട്ടിട്ടില്ല. രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും മഴ അനിവാര്യമായതിനാലാണ് പ്രത്യേക പ്രാർഥന നടത്തിയത്. ഔഖാഫ് മന്ത്രാലയം ഇതിനായുള്ള നിർദേശം നേരത്തെ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.