കെ.ഡി.എൻ.എ അംഗത്വ കാമ്പയിൻ വൈസ് പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടിയിൽനിന്ന് മെംബർഷിപ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടിക്ക് അപേക്ഷഫോറം നൽകി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ 2022 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ആരംഭിച്ചു. വെള്ളിയാഴ്ച സാൽമിയ ഇൻഫിനിറ്റ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ചടങ്ങിൽ അബ്ബാസിയ ഏരിയ മെംബറുടെ അപേക്ഷഫോറം വൈസ് പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടിയിൽനിന്ന് മെംബർഷിപ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി ഏറ്റുവാങ്ങി.
അസോസിയേഷൻ പ്രസിഡൻറ് ബഷീർ ബാത്ത, ജനറൽ സെക്രട്ടറി എം.എം. സുബൈർ, ട്രഷറർ ഷിജിത് കുമാർ, അഡ്വൈസറി ബോർഡ് മെംബർ സന്തോഷ് പുനത്തിൽ, ഫർവാനിയ പ്രസിഡൻറ് മൻസൂർ ആലക്കൽ, അബ്ബാസിയ ഏരിയ പ്രസിഡൻറ് തുളസീധരൻ, കേന്ദ്ര ഭാരവാഹികളായ രാമചന്ദ്രൻ പെരിങ്ങൊളം, ഫിറോസ് നാലകത്ത്, എം.പി. അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.