കുവൈത്ത് സിറ്റി: മഹബൂലയിൽ തെരുവു കച്ചവടക്കാരെ പിടികൂടാൻ അഹ്മദി സുരക്ഷ വിഭാഗം വ്യാപക പരിശോധന നടത്തി. സമാന്തര വിപണി സംബന്ധിച്ച് വിവരം കിട്ടിയ ഉദ്യോഗസ്ഥർ പ്രത്യേക സംഘം രൂപവത്കരിച്ച് പഴുതടച്ച് പരിശോധന നടത്തുകയായിരുന്നു. പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്നവരാണ് പിടിയിലായത്.
വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് അനധികൃതമായി വഴിയോരത്ത് വിൽക്കുന്നു. ഹസാവി, അബ്ബാസിയ, ഖൈത്താൻ, മഹബൂല, അബൂഹലീഫ, ഹവല്ലി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ തെരുവു കച്ചവടം സജീവമായി നടക്കുന്നു.
കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷാ മാർഗ നിർദേശങ്ങളൊന്നും പാലിക്കാതെയാണ് ഇവിടങ്ങളിൽ ആളുകൂടുന്നത്. പ്രമുഖ ബ്രാൻഡ് ഉൽപന്നങ്ങളുടെ വ്യാജനും വിൽക്കുന്നു. സൂപ്പർ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, അംഗീകൃത സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവുള്ളതാണ് സാധാരണക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. തെരുവുകച്ചവടം നടത്തുന്നവരിൽ ഭൂരിഭാഗവും ഗാർഹികത്തൊഴിലാളി വിസയിലുള്ളവരും സ്പോൺസർമാരിൽനിന്ന് ചാടിപ്പോയവരുമാണ്.രാജ്യത്ത് ഇത്തരം വ്യാപാരം നിയമവിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.