‘സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത്’ ഇഫ്താർ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇഫ്താർ കുവൈത്തിലെ വിദ്യാർഥികളുടെ മെഗാ സംഗമമായി.
എട്ടുമുതൽ 12 വരെയുള്ള കുവൈത്തിലെ മലയാളി വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ച ഇഫ്താറിൽ നിരവധിപേർ ഭാഗമായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം കൈമാറിയാണ് സംഗമത്തിൽ വിദ്യാർഥികൾ ഒരുമിച്ചതും പിരിഞ്ഞുപോയതും.
അർദി യ മസ്ജിദ് ഷൈമ അൽ ജബറിൽ സംഗമം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് ഇന്ത്യ പ്രസിഡന്റ് മുറാദ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റുമാരായ ഫൈസൽ മഞ്ചേരി, അൻവർ സഈദ്, ഖലീലുറഹ്മാൻ എന്നിവർ വിദ്യാർഥികളോട് സംവദിച്ചു.
വിജ്ദാൻ ഫൈസൽ ഖുർആൻ പാരായണം നടത്തി. സ്റ്റുഡന്റസ് ഇന്ത്യ കേന്ദ്ര കൺവീനവർ സി.പി. നൈസാം, അബ്ദുറസാഖ് നദ്വി എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റുഡൻസ് ഇന്ത്യ സെക്രട്ടറി ഹയ്യാൻ സ്വാഗതവും ട്രഷറർ ഷഹീം നന്ദിയും പറഞ്ഞു. ഉസാമ, തസ്നീം, ഷെബിൻ, സാജിദ്, നയീം ഷെഫീർ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.