സ്റ്റുഡന്റസ് ഇന്ത്യ കുവൈത്ത് വിദ്യാർഥി സമ്മേളനത്തിൽ ഡോ. സുലൈമാൻ മേൽപത്തൂർ

സംസാരിക്കുന്നു

വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം -ഡോ. സുലൈമാൻ മേൽപത്തൂർ

കുവൈത്ത് സിറ്റി: എട്ടുമുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് കേന്ദ്ര കമ്മിറ്റി വിദ്യാർഥി സമ്മേളനം സംഘടിപ്പിച്ചു.സമൂഹത്തിൽ വേണ്ടപ്പെട്ടവരായി മാറാനും ആത്മീയമായി ഉന്നതിയിൽ എത്താനും ശ്രമിക്കണമെന്ന് കൗൺസലറും സൈക്കോളജിസ്റ്റുമായ ഡോ.സുലൈമാൻ മേൽപത്തൂർ വിദ്യാർഥികളുമായുള്ള സംസാരത്തിൽ ഉണർത്തി. നല്ല കൂട്ടുകാരുമായി ചങ്ങാത്തം കൂടുകയും സമൂഹവുമായി നല്ല ബന്ധവും വിദ്യാർഥികൾ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖുർആനും ഹദീസും മുറുകെപ്പിടിച്ച് നന്മ -തിന്മകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള കുട്ടികളെ ഉപദേശിച്ചു.കാമ്പസുകളിലെ അരാജകത്വ പ്രവണതകൾ മനസ്സിലാക്കണമെന്നും അതിൽനിന്ന് മുഖം തിരിക്കാനും അനീതികൾക്കെതിരെ വിരൽ ചൂണ്ടാനും വിദ്യാർഥികൾ തയാറാവണമെന്ന് എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ സമാപന പ്രസംഗത്തിൽ സൂചിപ്പിച്ചു.

റിഗ്ഗയി മിനിസ്ട്രി ഓഫ് ഔകാഫ് ബിൽഡിങ്ങിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു.സ്റ്റുഡന്റ്സ് ഇന്ത്യ ഇൻ ചാർജ് റഫീഖ് ബാബു സ്വാഗതവും നിബ നിഹ്മത്ത് ഖിറാഅത്തും സ്റ്റുഡന്റസ് ഇന്ത്യ സെൻട്രൽ കമ്മിറ്റി സെക്രട്ടറി എൽ.വി. നയീം നന്ദിയും പറഞ്ഞു. ഐവ ജന. സെക്രട്ടറി ആശാ ദൗലത്ത്, റസാഖ് നദ് വി, അജ്മൽ, അറഫാത്ത്, ഷഫീർ, എം.എം. നൗഫൽ, എ.സി. സാജിദ്, ഐ.കെ. ഗഫൂർ, നിയാസ്, നയീഫ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Students should be socially responsible -Dr.Sulaiman Melpathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.