കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ്, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധികൾ കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ്, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി കരാറില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം യമനിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 1.5 മില്യൺ ഡോളർ ഗ്രാന്റ് അനുവദിക്കും.
വാഷിങ്ടണിൽ നടക്കുന്ന ലോക ബാങ്ക് ഗ്രൂപ്പിന്റെ സമ്മേളനത്തില്‍ കുവൈത്ത് ഫണ്ട് ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹാരും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്‍ ഡയറക്ടർ ജനറൽ ആമി പോപ്പ് കരാറിൽ ഒപ്പുവച്ചു.
യമനിലെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. മലാവി റിപ്പബ്ലിക്കിലെ മംഗോഷി-മങ്കേര റോഡ് പദ്ധതിക്കും കുവൈത്ത് ഫണ്ട് 9.8 മില്യൺ ഡോളർ വായ്പ അനുവദിക്കും. ഇത് സംബന്ധമായ കരാറും സമ്മേളനത്തില്‍ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.