കുവൈത്ത് സിറ്റി: 101 തരം ചായകളുമായി ‘ദുബൈ ദുബൈ കറക് മക്കാനി’ ബുധനാഴ്ച മുതൽ കുവൈത്തി ലെ ഫർവാനിയയിൽ പ്രവർത്തനമാരംഭിക്കും. ഫർവാനിയ റൗണ്ട് എബൗട്ടിന് സമീപം ലുലു എക് സ്പ്രസിനടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനം രാവിലെ 10.30ന് പത്മശ്രീ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യും. കറക് ടീ, കറക് വാനില, കറക് ചോകലേറ്റ്, സിന്നമൻ ടീ, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഡമൻ, കറക് ജിൻജർ തുടങ്ങി ചായയുടെ വൈവിധ്യം തന്നെയാണ് ഇൗ സ്ഥാപനത്തെ വേറിട്ടുനിർത്തുന്നത്.
ചായകൾ, എണ്ണക്കടികൾ, വിവിധ തരം ജ്യൂസുകൾ, വിവിധ തരം പൊറോട്ട തുടങ്ങി രുചി വൈവിധ്യത്തിെൻറ പെരുമയുമായാണ് ‘ദുബൈ ദുബൈ കറക് മക്കാനി’ പ്രവർത്തിക്കുക. പേരുപോലെ തന്നെ വൈവിധ്യമുള്ളതായിരിക്കും ഇവിടുത്തെ ഭക്ഷ്യ വിഭവങ്ങളുമെന്ന് ഡയറക്ടർമാരായ മുഹമ്മദ് കുഞ്ഞി, ജമാൽ, ഹിജാസ്, ആബിദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആരോഗ്യത്തിന് ഹാനികരമായ ഒന്നും ഉപയോഗിക്കാതെ രുചിമേളമൊരുക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.