കുവൈത്ത് സിറ്റി: കോവിഡ് കാലത്ത് വെള്ളിയാഴ്ചകളില്‍ താല്‍ക്കാലികമായി ജുമുഅ നമസ്കാരങ്ങൾക്കായി ആരംഭിച്ച പള്ളികള്‍ അടച്ചിടുന്നു. ഇതിനായി ഔഖാഫ് മന്ത്രാലയം നിർദേശം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആറു ഗവർണറേറ്റുകളിലുമുള്ള മസ്ജിദ് അധികാരികള്‍ക്ക് ഇത് സംബന്ധമായ അറിയിപ്പ് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നല്കി.
ഔഖാഫ് മന്ത്രാലയത്തിലെ ഫത്വ വിഭാഗം പുറപ്പെടുവിച്ച നിർദേശത്തിന്റെ ഭാഗമായാണ് തീരുമാനം. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന മുൻ ക്രമീകരണങ്ങളിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. ഇത് സംബന്ധമായ തീരുമാനം വിശ്വാസികളെ അറിയിക്കാന്‍ ഇമാമുമാരോടും ഖത്തീബുമാരോടും മന്ത്രാലയം നിർദേശിച്ചു. നവംബർ ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.