കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആശുപത്രിക്കുള്ളിൽ രണ്ടുപേർ അടികൂടുന്ന ദൃശ്യം കുവൈത്തിൽ നിന്നുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ആശുപത്രിയിൽ എന്ന പേരിൽ പലരും ഇത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തി വ്യക്തത വരുത്തി.
വിഡിയോ ക്ലിപ്പിൽ കാണുന്ന ദൃശ്യം കുവൈത്തിനു പുറത്ത് ചിത്രീകരിച്ചതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ കൃത്യത അന്വേഷിക്കാനും വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.