കുവൈത്ത് സിറ്റി: കുവൈത്തിൽ അമ്മയെയും പൊലീസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മുമ്പ് കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുറ്റാന്വേഷണ വകുപ്പിെൻറ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മയക്കുമരുന്നു കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമൊന്നും ഇല്ല. രക്ത സാമ്പിളിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
19 വയസ്സുകാരനായ സിറിയൻ സ്വദേശിയായ മുഹമ്മദ് ആണ് കുവൈത്ത് പൗരത്വമുള്ള മാതാവിനെയും രക്ഷപ്പെടുന്ന വഴി മഹബൂലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും കുത്തിക്കൊലപ്പെടുത്തിയത്. അതേസമയം, യുവാവ് തൊഴിൽരഹിതൻ ആയിരുന്നു എന്നും റിപ്പോർട്ടിൽ ഉണ്ട്. കൊല്ലപ്പെട്ട പൊലീസുകാരനിൽനിന്ന് തോക്ക് കൈക്കലാക്കി രക്ഷപ്പെട്ട യുവാവ് വഫ്രയിലെ ഫാമിൽ ഒളിക്കുകയും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു.
പ്രതി മരണപ്പെട്ടു കഴിഞ്ഞതിനാൽ കൊലപാതകത്തിെൻറ പ്രേരണ സംബന്ധിച്ച അന്വേഷണത്തിന് ഇനി പരിമിതിയുണ്ട്. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന തരത്തിൽ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഇരട്ടക്കൊലപാതകം നാടിനെ നടുക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.