ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ലി

സ​ബാ​ഹ്​ അ​ൽ സാ​ലിം അ​സ്സ​ബാ​ഹു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

അംബാസഡർ ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ലി സ​ബാ​ഹ്​ അ​ൽ സാ​ലിം അ​സ്സ​ബാ​ഹു​മാ​യി ച​ർ​ച്ച ന​ട​ത്തി. കു​വൈ​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​നാ​കാ​ത്ത പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​വും വാ​ക്​​സി​നേ​ഷ​ൻ പ്ര​ശ്​​ന​ങ്ങ​ളും ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ്ര​ശ്​​ന​ങ്ങ​ളും ച​ർ​ച്ച​യാ​യി. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ ന​ൽ​കു​ന്ന പി​ന്തു​ണ​യി​ലും ക​രു​ത​ലി​ലും അം​ബാ​സ​ഡ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ന​ന്ദി അ​റി​യി​ച്ചു. ആ​രോ​ഗ്യ, സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ച​ർ​ച്ച ന​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - The Ambassador held discussions with the Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.